2011 ജൂലൈ 27, ബുധനാഴ്‌ച

പൊതുദര്‍ശനം

ഇന്നലെയും നാളെയും ചേര്‍ന്നു
ഞെക്കിക്കൊന്ന 
ഇന്നിന്റെ ജഡം
പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്നു.
ഇന്നുവേണ്ടിന്നുവേണ്ടെന്നു 
വിലക്കിയ ചങ്ങാതീ 
വന്നു റീത്ത്‌ സമര്‍പ്പിക്കൂ.
നേരമില്ല നിനക്കെങ്കില്‍
പിന്നെയാവാം.
വേണ്ടാ ഖേദം. 
നാളെയും മറ്റന്നാളും
പിന്നെല്ലാ നാളെകളിലും
നാളുകളിലും
മുടങ്ങാതുണ്ടാമീ ജഡം
ഇതേ അങ്കണത്തില്‍.
പൊതുദര്‍ശനത്തില്‍.

1 അഭിപ്രായം:

  1. എന്റെ തലയില് കയറീല്ലാ :))
    എന്നാലും ഇന്നിന്റെ ജഡം എന്നുമുണ്ടെന്നതില്‍ സമാധാനം,
    എപ്പോള്‍ വേണമെങ്കിലും റീത്തുമായ് വരാമെന്ന സമാധാനം!

    മറുപടിഇല്ലാതാക്കൂ