2011 ജൂലൈ 27, ബുധനാഴ്‌ച

അക്കരയിക്കര

നീന്തി നീന്തി നടുക്കെത്തുമ്പോള്‍
പെട്ടെന്ന് 
കുളത്തിന്റെ അഗാധതയെക്കുറിച്ച് ബോധമുണ്ടാകും.
കണ്ണുകള്‍ ഉരുട്ടി മിഴിച്ച് തല്ലിപ്പിടച്ചും
എത്ര തുഴഞ്ഞിട്ടും എത്തുന്നില്ലല്ലോ
എന്ന് ദേഹം തളര്‍ന്നും
തിരിച്ചു നീന്തും.
ഒരിക്കലും എത്തിച്ചേരാത്തതിനാലാണോ
അക്കരക്കിത്ര പച്ച?
ഈശ്വരാ! 
ഇക്കരപ്പച്ച കാണാന്‍ മാത്രമാണെങ്കിലും  
ഒരിക്കലെങ്കിലും
അക്കരയിക്കരയാവണേ!

1 അഭിപ്രായം:

  1. ഒരിക്കലും എത്തിച്ചേരാത്തതിനാലാണോ
    അക്കരക്കിത്ര പച്ച?

    ഉവ്വല്ലോ. :)

    അക്കരപ്പച്ച ഇക്കരപ്പച്ചയാവാന്‍ കാത്തൊടുങ്ങും നമ്മള്‍!

    മറുപടിഇല്ലാതാക്കൂ