അ(സംബന്ധം)

കൂത്താടീ, എത്ര നല്ല പേരാടീ നിന്റേത്
ആളുകള്‍ എന്ത് അറിഞ്ഞിട്ടാ കുടിച്ചു കൂത്താടി എന്ന് പറയുന്നത്?
കുടിക്കും മുന്‍പല്ലേ നിന്റെ കൂത്താട്ടം?
കൂത്താടിക്കഴിഞ്ഞാല്‍ കുടിക്കും
പെട കിടയ്ക്കും
പിടയ്ക്കും പിന്നെ മരിയ്ക്കും.
എത്ര നല്ല ജീവിതം!