2011 മേയ് 23, തിങ്കളാഴ്‌ച

വായിച്ചു നോക്കാന്‍ മെനക്കെടാത്ത പുസ്തകം

ഒരിക്കല്‍ പോലും വായിക്കാതെ വാങ്ങിച്ചു വച്ച,

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുത്തന്‍ മായാത്ത പുസ്തകങ്ങള്‍

ചില്ലലമാരക്കടുത്തു പോകുമ്പോഴൊക്കെ തുറിച്ചു നോക്കുന്നു.

വല്ലപ്പോഴും മറിച്ചു നോക്കി

അശ്രദ്ധയോടെ അങ്ങിങ്ങ് കണ്ണോടിച്ചു

തിരിച്ചു വക്കുമ്പോള്‍

ഉള്ളില്‍ ഒരായിരം വാക്കുകള്‍ ഉണ്ടെങ്കിലും

ഒന്നും പുറപ്പെടാതെ

ശപിക്കുന്നുണ്ടാവുമോ

അടുത്ത ജന്മം ആരും വായിച്ചു നോക്കാന്‍ മെനക്കെടാത്ത പുസ്തകമായി ജനിക്കട്ടെ എന്ന്?

7 അഭിപ്രായങ്ങൾ:

  1. കുടുങ്ങി പോയീ ന്ന് പറഞ്ഞാൽ മതീലൊ.. ഈ വലയിൽ :)

    മനസ്സിലേക്കുള്ള പോംവഴി കണ്ടെത്തുമ്പോൾ എന്നെ കൂടി അറിയിക്കണെ..

    മറുപടിഇല്ലാതാക്കൂ
  2. ഹ് മം..
    ഉവ്വ്.. ശപിക്കുന്നുണ്ടാവണം :)

    മറുപടിഇല്ലാതാക്കൂ
  3. ലിഡിയ, നിശാസുരഭി,
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

    മറുപടിഇല്ലാതാക്കൂ